തിരുവനന്തപുരം. തലസ്ഥാന നഗരിയിൽ സെക്രട്ടേറിയറ്റിന് സമീപം പ്രസ് റോഡിൽ ( ഡി.കെ.ഇന്റർനാഷണൽ ഹോട്ടലിന്റെ താഴ്ഭാഗത്ത് ) വിസ്മയം തീർക്കുന്ന അനന്തപുരി പ്രീമിയം കഫേ വിജയഗാഥയിൽ.കുടുംബശ്രീയുടെ കൂട്ടായ്മയിൽ വിരിഞ്ഞ സംരംഭം, നാടൻ രുചികളുടെ വൈവിദ്ധ്യവും സ്ത്രീകളുടെ കൂട്ടായ വിജയവും വിളിച്ചോതുന്നു. അപ്പം,പുട്ട്,ദോശ തുടങ്ങി ഒട്ടുമിക്ക പ്രഭാത ഭക്ഷണവും ഇവിടെ രാവിലെ ചൂടോടെ വിളമ്പുന്നു.പതിനൊന്ന് മണിയോടെ പൊറോട്ടയും ബീഫുമെത്തും.ചിക്കൻപെരട്ടും ഈ സമയത്തെ പ്രധാന ആകർഷണമാണ്.ഉച്ചയായാൽ ചോറും കറികളും പായസവും അടങ്ങിയ മിനിസദ്യയുണ്ട്.
പട്ടം കോഴിക്കറിയും മീൻ കറിയുമാണ് ഇവിടുത്തെ സദ്യയിലെ പ്രധാന ഹൈലൈറ്റ്.സദ്യയ്ക്കൊപ്പം തന്നെ ബിരിയാണിയും പൊറോട്ടയും ഉച്ചഭക്ഷണത്തിലെ പ്രധാനികളാണ്.മായങ്ങൾ ചേർക്കാതെ വീട്ടിലെ രുചിയിൽ തയ്യാറാക്കുന്ന ഭക്ഷണമായതിനാൽ വിഭവങ്ങൾക്കെല്ലാം ആവശ്യക്കാരേറെയുണ്ട്.പുറത്തുനിന്നുള്ള ഓർഡറുകളും ധാരാളമായി ലഭിക്കുന്നു.ഇലയട പോലുള്ള സ്പെഷ്യൽ വിഭവങ്ങൾ ആവശ്യാനുസരണം തയ്യാറാക്കിയും നൽകുന്നു. ജീവനക്കാരുടെ പെരുമാറ്റവും സമയനിഷ്ഠമായ സേവനവും എടുത്തുപറയേണ്ടതാണ്.ഗവൺമെന്റ് ഗ്രാന്റോടെ ജില്ലാമിഷന്റെ പിന്തുണയോടെയാണ് കഫേയുടെ പ്രവർത്തനം.ഏകദേശം 19ജീവനക്കാരിവിടെ ജോലി ചെയ്യുന്നു. ഒരു ദിവസം 180ഓളം ഊണുകൾ വിറ്റുപോകുന്നു. പായസത്തോടുകൂടിയ 90 രൂപയുടെ സദ്യയും ഇവിടെയുണ്ട്. ലഞ്ച് ബെൽ എന്ന പേരിൽ ഗവൺമെന്റിന്റെ പദ്ധതിയും ഇവരേറ്റെടുത്ത് നടത്തുന്നു.സ്റ്റീൽ പാത്രങ്ങളിൽ പൂർണമായും പ്ലാസ്റ്റിക്ക് ഒഴിവാക്കി പ്രകൃതിയോടിണങ്ങുന്ന രീതിയിലാണ് ഭക്ഷണവിതരണം.ഓൺലൈൻ ഓർഡറുകളും ഇവിടെ സ്വീകരിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ചുള്ള മെനുവുംതയ്യാറാക്കി നൽകുന്നു. നല്ല വരുമാനം സംരംഭത്തിലൂടെ നേടാൻ സാധിക്കുന്നുണ്ടെന്ന് സംഘാടകർ പറയുന്നു. കൂടുതൽ സ്ത്രീകളെ ജോലിക്കെടുക്കാനും അവർക്ക് പ്രൊമോഷൻ നൽകാനും ആലോചനയുണ്ട്. പുതിയ രുചികൾ പരീക്ഷിക്കാനും ന്യൂ ജനറേഷൻ ഇഷ്ടപ്പെടുന്ന വിഭവങ്ങൾ ഉൾപ്പെടുത്താനുമുള്ള തയ്യാറെടുപ്പിലാണ് അനന്തപുരി കഫേ.ശുചിത്വത്തിനും ഭക്ഷണ സുരക്ഷയ്ക്കും അതീവ പ്രാധാന്യം നൽകിയാണ് ഇവർ മുന്നോട്ട് പോകുന്നത്. രാവിലെ ഏഴര മുതൽ രാത്രി ഒമ്പത് വരെ നീളുന്നു കഫേയുടെ പ്രവർത്തനം.കൂടുതൽ വിവരങ്ങൾക്ക് 7097337012, 918157854663, 9778423457 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |