പഴയങ്ങാടി: അടുത്തിലയിൽ നിയന്ത്രണം വിട്ട ജീപ്പ് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കോട്ടയം തലയോലപ്പറമ്പ് സ്വദേശികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. റോഡ് മുറിച്ചു കടക്കുന്ന ഒരാളെ രക്ഷിക്കുന്നതിനിടയിലാണ് വാഹനം നിയന്ത്രണം വിട്ടത്. ഹോട്ടലിന് സമീപം നിർത്തിയിട്ട രണ്ട് ബൈക്കുകളെയും ഇടിച്ചു തെറിപ്പിച്ച് ബൊലേറോ മറിയുകയായിരുന്നു. ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ തല നാരിഴക്കാണ് ദുരന്തം ഒഴിവായത്. ജീപ്പിൽ രണ്ടു പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് ഉണ്ടായിരുന്നത്. ഒരു സ്ത്രീക്ക് നിസ്സാര പരിക്കേറ്റു.മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മംഗലാപുരം മണിപ്പാലിലെ കസ്തൂർബ മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ തെറാപ്പി കോഴ്സിന് കുട്ടികളെ ചേർക്കുവാൻ പോവുകയായിരുന്നു ആറംഗ സംഘം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |