വെഞ്ഞാറമൂട്: മലയാളത്തിന്റെ മധുരം നുകരാൻ സ്‌കൂൾ പ്രവേശനത്തിന് നവാഗതരായി നേപ്പാൾ, ഇന്തോനേഷ്യൻ ദമ്പതികളുടെ മക്കളും.വെഞ്ഞാറമൂട്.ഗവ.യു.പി സ്‌കൂളിലാണ് നേപ്പാൾ സ്വദേശികളായ ബിർഖാ നാഥിന്റെയും ദുബ്കിയുടെയും മക്കളായ രാംനാഥും യശോഥാ നാഥും അഞ്ചാം ക്ലാസിലും മറ്റൊരു നേപ്പാൾ ദമ്പതികളായ രാജേന്ദ്രനാഥിന്റെയും റാംലിയയുടെയും മകൻ ദിവാൻഷു എൽ.കെ.ജിയിലും ഇന്തോനേഷ്യൻ ദമ്പതികളുടെ മകൾ ഹൻസിക രണ്ടാം ക്ലാസിലും പ്രവേശനം നേടിയത്.ഈ കുട്ടികളുടെ രക്ഷകർത്താക്കൾ വർഷങ്ങളായി വെഞ്ഞാറമൂട് മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും സ്ഥിരതാമസക്കാരുമാണ്. പ്രവേശനോത്സവത്തിൽ ഇവരെ സ്‌കൂളധികൃതർ പൂക്കളും ബലൂണുകളും നൽകി സ്വീകരിച്ചു.ചടങ്ങ് വാമനപുരം ബ്ലോക്ക് പഞ്ചായത്തംഗം അസീനാ ബീവി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്തംഗം വൈ.വി.ശോഭകുമാർ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |