തിരുവനന്തപുരം: നഗരത്തിലെ പാർക്കിംഗ് ദുരിതത്തിന് അല്പാശ്വാസമായി, രണ്ട് മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രങ്ങൾ കൂടി ഉടൻ ആരംഭിക്കും.മെഡിക്കൽ കോളേജ്,പുത്തരിക്കണ്ടം എന്നിവിടങ്ങളിലെ പാർക്കിംഗ് കേന്ദ്രങ്ങളുടെ ജോലി അവസാനഘട്ടത്തിലാണ്.
ജൂലായിൽ പ്രവർത്ത സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഇതും കൂടി പ്രവർത്തന സജ്ജമായാൽ നഗരത്തിലെ പാർക്കിംഗ് കേന്ദ്രങ്ങളുടെ എണ്ണം അഞ്ചാകും. ആർ.ആർ.ടി.എൽ എന്ന കമ്പനിക്കാണ് രണ്ട് പദ്ധതികളുടെയും ചുമതല. നഗരത്തിലെ വാഹനപ്പെരുപ്പവും വരാൻ പോകുന്ന തിരക്കുകളും പരിഗണിച്ചാണ് മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കുന്നതെന്നാണ് നഗരസഭയുടെ വിശദീകരണം.
പുത്തരിക്കണ്ടം മൾട്ടിലെവൽ കാർ പാർക്കിംഗ് കേന്ദ്രം
പവർ ഹൗസ് റോഡിലെ റെയിൽവേ സ്റ്റേഷൻ ഗേറ്റിന് സമീപം വഴിയാണ് പ്രവേശനം
210 കാറുകൾ പാർക്ക് ചെയ്യാം
വലിയ കാർ പാർക്കിംഗ് കേന്ദ്രം
അഞ്ചുനില കെട്ടിടം
പുതിയ സാങ്കേതികവിദ്യ അനുസരിച്ച് ഓട്ടോമേറ്റഡ് മൾട്ടി ലെവൽ യന്ത്രവത്കൃത പാർക്കിംഗ് സംവിധാനം
ഇലക്ട്രിക്ക് ചാർജ്ജിംഗ് സ്റ്റേഷൻ
സ്മാർട്ട് സിറ്റി പദ്ധതി - 19.47 കോടി
മെഡിക്കൽ കോളേജ് മൾട്ടിലെവൽ കാർപാർക്കിംഗ് കേന്ദ്രം
ആർ.സി.സി,എസ്.എ.ടി,മെഡിക്കൽ കോളജ് ആശുപത്രി എന്നിവയുൾപ്പെടുന്ന മെഡിക്കൽ കോളേജ് പരിസരത്ത് ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസേന വരുന്നത്. പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ പരിസരത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്.ഈ സാഹചര്യത്തിലാണ് എം.എൽ.സി.പി പരിഗണിച്ചത്
സൂപ്പർസ്പെഷ്യാലിറ്റി ബ്ളോക്കിന് സമീപം
210 വാഹനങ്ങൾ
19.5 കോടി രൂപ
വാണിയംകുളത്ത് ലോറി,കാർ പാർക്കിംഗ് കേന്ദ്രം
ചാലയിലെ വാണിയംകുളത്ത് ലോറിയുൾപ്പടെ പാർക്ക് ചെയ്യാനുള്ള കേന്ദ്രമാണ് ഒരുക്കുന്നത്.കച്ചവടക്കാർക്കായി ഇതിനൊടൊപ്പം 10,000 സ്ക്വയർഫീറ്റിൽ വാണിജ്യ കേന്ദ്രവും നിർമ്മിക്കും.
ചെന്തിട്ടയിൽ നിന്ന് പവർഹൗസ് റോഡിലേക്ക് വരുമ്പോൾ പഴയ ലോറിത്താവളത്തിലാണ് പാർക്കിംഗ് കേന്ദ്രം ഒരുങ്ങുന്നത്.
100 കാറുകൾ,15 ലോറികൾ,42 ഇരുചക്ര വാഹനങ്ങൾ
21.24 കോടി രൂപ
മറ്റ് കേന്ദ്രങ്ങൾ
പാളയം സാഫല്യം കോംപ്ളക്സിന് പിറകുവശം
തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപം
നഗരസഭ ആസ്ഥാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |