തിരുവനന്തപുരം: സാമൂഹിക മാദ്ധ്യമം വഴി പരിചയപ്പെട്ട തട്ടിപ്പുസംഘം പൂജപ്പുര സ്വദേശിയിൽ നിന്ന് 19 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ വിവിധ ആപ്പുകൾ ഡൗൺലോഡ് ചെയ്യിച്ച് പല ഘട്ടങ്ങളിലായാണ് 57കാരനിൽ നിന്ന് വൻ തുക തട്ടിച്ചത്.
ട്രേഡിംഗിന്റെ വിവരങ്ങൾ ഓൺലൈനിൽ സെർച്ചുചെയ്യുന്നത് തിരിച്ചറിഞ്ഞിട്ടാണ് തട്ടിപ്പ് സംഘം പരാതിക്കാരനുമായി ബന്ധപ്പെട്ടത്. തുടർന്ന് മികച്ച ലാഭം ഉണ്ടാക്കാൻ സഹായിക്കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ചു. ഇതിനായി പ്രത്യേക വാട്സ്‌ആപ് ഗ്രൂപ്പുമുണ്ടാക്കി. ചില തട്ടിപ്പ് ആപ്പുകളും ഫോണിൽ ഇൻസ്റ്റാൾ ചെയ്യിച്ചു. ലാഭം കിട്ടുന്ന ഷെയർ വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് 50,000 രൂപ വാങ്ങിയായിരുന്നു തട്ടിപ്പിന്റെ തുടക്കം.
ആദ്യഘട്ടത്തിൽ ലാഭത്തുക ഓൺലൈനായി കാണിച്ച് വിശ്വാസത്തിലെടുക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺവരെ പല ഘട്ടങ്ങളിലായി 19 ലക്ഷം രൂപ കൈക്കലാക്കി.കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് ഇയാൾ പരാതിയുമായി സൈബർ പൊലീസിനെ സമീപിച്ചത്. പ്രാഥമിക അന്വേഷണത്തിൽ 16 പ്രതികളാണ് ആൾമാറാട്ടം നടത്തി പണം തട്ടിയെടുത്തതെന്ന് കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |