വർക്കല: വർക്കല - കല്ലമ്പലം റോഡിലെ മരക്കട ജംഗ്ഷൻ വർഷങ്ങളായി അപകടമേഖലയായി തുടരുന്നു. നാല് റോഡുകളുടെ സംഗമസ്ഥാനവും കൊടുംവളവുമാണ് ജംഗ്ഷനിൽ അപകടങ്ങൾക്ക് കാരണമാകുന്നത്. നിരവധി അപകടങ്ങളും അപകടമരണങ്ങളും സംഭവിച്ച ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് ഐലന്റിന് പകരം റോഡിന്റെ മദ്ധ്യത്തായി ഒരു ടാർ വീപ്പ മാത്രമാണുള്ളത്. അപകടങ്ങൾ പതിവായിട്ടും സുരക്ഷാനടപടികളൊന്നും അധികൃതർ സ്വീകരിക്കുന്നില്ലെന്ന് പരക്കെ പരാതിയുണ്ട്. പുത്തൻചന്തയ്ക്കും പാലച്ചിറയ്ക്കും മദ്ധ്യേയുള്ള തിരക്കേറിയ മരക്കട ജംഗ്ഷനിൽ നിന്നാണ് വർക്കലയിൽ നിന്നുള്ള വാഹനങ്ങൾ കല്ലമ്പലം, ചെറുന്നിയൂർ ഭാഗങ്ങളിലേക്ക് തിരിയുന്നത്. വെട്ടൂർ ഭാഗത്തേക്കുള്ള ഇടറോഡും ഈ ജംഗ്ഷനിൽ സന്ധിക്കുന്നു. നാല് റോഡുകളിൽ നിന്നും ഒരേസമയം വാഹനങ്ങൾ ജംഗ്ഷനിലെത്തും. വാഹനങ്ങൾ കൊടുംവളവിലൂടെ അമിതവേഗതയിലാണ് സഞ്ചരിക്കുന്നത്. കാൽനടയാത്രക്കാർ മരണഭയത്തോടെയാണ് ഇതുവഴി കടന്നുപോകുന്നത്.
അപകടങ്ങൾ നിത്യസംഭവങ്ങൾ
കല്ലമ്പലം ഭാഗത്ത് നിന്നെത്തുന്ന റൂട്ട് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വളവിൽ അമിത വേഗതയിലാണ് ഇവിടെ തിരിയുന്നത്. വളവായതിനാൽ ചെറുന്നിയൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ വളരെ അടുത്തെത്തിയാൽ മാത്രമാണ് ശ്രദ്ധയിൽപ്പെടുന്നത്. ചെറുതും വലുതുമായ അപകടങ്ങൾ മിക്ക ദിവസങ്ങളിലും സംഭവിക്കുന്നുണ്ട്. അമിതവേഗതയിൽ തിരിയുന്ന ബസുകളിൽ നിന്നും യാത്രക്കാർ പുറത്തേക്ക് തെറിച്ചുവീണും അപകടമുണ്ടായിട്ടുണ്ട്. കെട്ടിടനിർമ്മാണ സാധനങ്ങൾ വിൽക്കുന്ന കടകളുടെ കേന്ദ്രം കൂടിയാണിവിടം. പെട്രോൾ പമ്പും,ഓട്ടോ,പിക്ക്അപ്പ് സ്റ്റാന്റുകളും ഹോട്ടലുകളും ജംഗ്ഷനിലുണ്ട്. അടുത്തിടെ വൻകിട വ്യാപാരസ്ഥാപനവും പ്രവർത്തനം ആരംഭിച്ചതോടെ ജംഗ്ഷനിലെ വൻ തിരക്കാണ്. ഇതെല്ലാം ജംഗ്ഷൻ കേന്ദ്രീകരിച്ചുള്ള അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു.
റോഡ് മദ്ധ്യത്തിൽ ടാർ വീപ്പ
വർക്കല ഭാഗത്തേക്ക് ജംഗ്ഷന് കുറച്ചു മുന്നിലായി ബസ് കാത്തിരിപ്പുകേന്ദ്രമുണ്ടെങ്കിലും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |