തിരുവനന്തപുരം: കേന്ദ്രസർക്കാർ അടുത്ത വർഷം നടപ്പാക്കാനുദ്ദേശിക്കുന്ന ജാതി സെൻസസിൽ നിന്ന് സർക്കാർ പിന്നോട്ട് പോകരുതെന്നും,ആദ്യമായി ജാതി സെൻസസ് നടത്തുമ്പോൾ ഓരോ കുടുംബത്തിന്റെയും വ്യക്തികളുടെയും സാമ്പത്തിക ആസ്തി വരുമാനങ്ങളും അവരുടെ തൊഴിൽ മേഖലയും കൂടി രേഖപ്പെടുത്തണമെന്നും അയ്യനർ മഹാജനസംഘം സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു. കേരളത്തിൽ നിലവിലെ പട്ടികജാതിക്കാരുടെ ലിസ്റ്റിൽ നിന്ന് മറ്റ് സമുദായ അംഗങ്ങളെ ഉൾപെടുത്താനുള്ള തീരുമാനം പിൻവലിക്കണം,പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക എന്നിവ യോഗത്തിൽ ആവശ്യപ്പെട്ടു.പുതിയ ഭാരവാഹികളായി ഡോ.എസ്.ശശിധരൻ (പ്രസിഡന്റ്), സി.രമേശൻ (ജനറൽ സെക്രട്ടറി),ടി.സുകുമാരൻ(ട്രഷറർ),എസ്.ബാബു,ടി.ഗിരിരാജ് (വൈസ് പ്രസിഡന്റുമാർ),ബി.ലിബു,എസ്.ഷാജുകുമാർ,ടി. ഷാജിമോൻ (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |