തൃശൂർ: കേരളത്തിലേക്ക് രാസലഹരി കടത്തുന്ന മുഖ്യകണ്ണിയായ ഹരിയാന സ്വദേശിനി പിടിയിൽ. ഹരിയാനയിലെ ഫാസൽപൂർ സ്വദേശിനി സീമ സിൻഹയെയാണ് (52) പിടി കൂടിയത്. രാസലഹരിയുമായി പിടിയാലായ ചാവക്കാട് സ്വദേശികളായ പ്രതികളിലൂടെ നടത്തിയ വിദഗ്ദ്ധ അന്വേഷണത്തിലാണ് ഇവരുടെ വിവരം പൊലീസിന് ലഭിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 28 നാണ് കേസിനാസ്പദമായ സംഭവം. ചാവക്കാട് സ്വദേശികളായ ഫസൽ, നെജിൽ എന്നിവരെ 47 ഗ്രാം രാസലഹരിയുമായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടി കൂടിയിരുന്നു. സംഭവത്തിന്റെ ഉറവിടം തേടി പോയ അന്വേഷണ സംഘം എത്തിയത് ബാംഗ്‌ളൂർ കമ്മനഹള്ളിയിലുള്ള ഭരതെന്ന കർണാടക സ്വദേശിയുടെ അടുത്താണ്. ഇയാളെ അറസ്റ്റ് ചെയ്തു. ഡൽഹി, ഹരിയാന അതിർത്തികൾ കേന്ദ്രീകരിച്ചാണ് ഇയാൾ പ്രവർത്തിക്കുന്നതെന്ന് വ്യക്തമായി. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയക്കുന്നതെന്നും അറിഞ്ഞു.
തുടർന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ നിർദ്ദേശത്തിൽ എ.സി.പി സലീഷ് എൻ.ശങ്കരന്റേയും ഈസ്റ്റ് ഇൻസ്‌പെ്കടർ എം.ജെ.ജിജോയുടെയും നേതൃത്വത്തിലുള്ള ടീം ഹരിയാനയിലെത്തി സാഹസികമായാണ് യുവതിയെ പിടി കൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |