തിരുവനന്തപുരം: ഉമ്മൻചാണ്ടി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ആർ.സി.സിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണം നൽകി.ഡി.സി.സി അംഗവും ഇന്ദിരാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാനുമായ ചേന്തി അനിൽ ഉദ്ഘാടനം ചെയ്തു. പക്ഷാഘാതം ബാധിച്ച് ജനറൽ ആശുപത്രിയിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശി ബിജുവിന് കാരുണ്യനിധി പദ്ധതിയുടെ ഭാഗമായി അടിയന്തര ചികിത്സാധനസഹായം നൽകി.വിവിധ പ്രദേശങ്ങളിൽ ഉമ്മൻചാണ്ടിയുടെ ഛായാച്ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.എം. രാധാകൃഷ്ണൻ,പ്രതീഷ് സുരേന്ദ്രൻ,ബി.എസ്.ദീപു,ഡി.ശശിധരൻ,സുചിത്ര ബിന്നി,നഹാസ്,അജിത്ത്,സതീഷൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |