കല്ലറ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ കെ.പി.എസ്.ടി .എ പാലോട് ഉപജില്ലയുടെ നേതൃത്വത്തിൽ പെരിങ്ങിമല ബഡ്സ് സ്കൂളിന് റഫ്രിജറേറ്റർ സംഭാവന നൽകി. കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ വെഞ്ഞാറമൂട് പഞ്ചായത്ത് വികസന സമിതി അദ്ധ്യക്ഷൻ കലയപുരം അൻസാരിക്ക് റാഫ്രിഡ്ജറേറ്റർ കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.എൻ. അരുൺകുമാർ,ഗീതപ്രിജി,റിജാം,മുഹമ്മദ് നിസാം,ക്ലീറ്റസ് തോമസ്, രാകേഷ്,പ്രിൻസ്,റമിൽരാജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |