പാലോട്: മുതുവിള-ചെല്ലഞ്ചി-പേരയം-കുടവനാട്-പാലുവള്ളി-നന്ദിയോട് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 13.5 കി.മീറ്റർ നീളംവരുന്ന റോഡ് കിഫ്ബി ഫണ്ടിംഗിലൂടെ
13.45 കോടി രൂപയിൽ ബി.എം.ബി.സി നിലവാരത്തിലാണ് നിർമ്മിക്കുന്നത്. കേരളാ റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ ശ്രീധന്യാ കൺസ്ട്രക്ഷനാണ് നിർമ്മാണ ചുമതല.
ആറാംതാനം-വെള്ളു മണ്ണടി റോഡിന്റെ ബി.സി ഓവർലേയുടെ പ്രവൃത്തിയും ഇതേ നിർമ്മാണ കമ്പനിയിലൂടെയാണ് നടക്കുന്നത്. രണ്ടു റോഡുകളുടേയും നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു. ഒരു വർഷമാണ് നിർമ്മാണ കാലാവധി.
യാത്രാക്ലേശം പരിഹരിക്കപ്പെടും
കുടവനാട്-പാലുവള്ളി-ചെല്ലഞ്ചി റോഡും 2.5 കി.മീറ്റർ നീളത്തിൽ ബി.എം ബി.സി നിലവാരത്തിൽ നിർമ്മിക്കാൻ പൊതുമരാമത്ത് ഫ്ലഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 3. 41 കോടി രൂപ അനുവദിച്ച് ടെൻഡർ ചെയ്തിരുന്നു. ഇതിന്റെ പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്.
ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി 5 കോടി രൂപ അനുവദിച്ച് ടെൻഡറായ 4.5 കി.മീറ്റർ നീളമുള്ള താന്നിമൂട്-പേരയം റോഡിന്റെ ബി.എം ബി.സി പ്രവൃത്തിയും ആരംഭിച്ചു. പൊതുമരാമത്ത്
വകുപ്പിനാണ് നിർമ്മാണച്ചുമതല. നിലവിലെ റോഡു നിർമ്മാണം പൂർത്തിയാകുമ്പോൾ നന്ദിയോട്, പനവൂർ, പുല്ലമ്പാറ, കല്ലറ തുടങ്ങിയ പഞ്ചായത്തുകളിലുൾപ്പെട്ട യാത്രാക്ലേശം പരിഹരിക്കപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |