ആറ്റിങ്ങൽ: ജോയിന്റ് കൗൺസിൽ മുഖപത്രമായ കേരള എൻ.ജി.ഒ മാഗസിൻ കാമ്പെയിന്റെ ആറ്റിങ്ങൽ മേഖലാതല ഉദ്ഘാടനം സംസ്ഥാന വനിത കമ്മിറ്റി അംഗം ഡി.ബിജിന ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നിർവഹിച്ചു. ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ കമ്മിറ്റി പ്രസിഡന്റ് ലത അദ്ധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.മനോജ് കുമാർ, ഫാമിദത്ത്.എസ്, മഞ്ജുകുമാരി.എം, മേഖലാ കമ്മിറ്റി സെക്രട്ടറി വർക്കല സജീവ്, മേഖല കമ്മിറ്റി ഭാരവാഹികളായ അജിത്, ആശ.എൻ.എസ്, ഉത്പ്രേക്ഷ, അജിത് സിങ്, കൗസു.ടി.എസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |