തിരുവനന്തപുരം:കഴിഞ്ഞ ദിവസം രാത്രി ആറ്റിങ്ങൽ താലൂക്ക് ആശുപത്രി കെട്ടിടത്തിനകത്തും പരിസരത്തും ആയുധധാരികളായ സാമൂഹ്യ വിരുദ്ധർ നടത്തിയ ആക്രമണത്തിൽ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.ജി.എം.ഒ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
10 ദിവസത്തിനകം ജില്ലയിൽ നടന്ന രണ്ടാമത്തെ ആശുപത്രി അതിക്രമ സംഭവമാണിത്.
ആറ്റിങ്ങൽ താലൂക്ക് ആശുപത്രി ഉൾപ്പെടെയുള്ളവയിലെ പൊലീസ് എയ്ഡ് പോസ്റ്റ് സംവിധാനം പെട്ടെന്ന് പ്രവർത്തനക്ഷമമാക്കണമെന്നും കെ.ജി.എം.ഒ.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |