തിരുവനന്തപുരം: ഗവ.സെക്രട്ടേറിയറ്റ് വളപ്പിലെ ക്യാന്റീനിലെയും കോഫി ഹൗസിലെയും നിരക്കുകൾ വർദ്ധിപ്പിച്ചു. പച്ചക്കറി,പലവ്യഞ്ജനങ്ങൾ,ഗ്യാസ്,പാൽ,തേങ്ങ തുടങ്ങിയ അവശ്യസാധനങ്ങളുടെ വില വർദ്ധിച്ചത് കണക്കിലെടുത്താണ് ഭക്ഷണത്തിന് വില വർദ്ധിപ്പിക്കുന്നതെന്ന്,സർക്കാർ 25ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ക്യാന്റീനിൽ 24 രൂപയ്ക്ക് ലഭിച്ചിരുന്ന ഊണ് 28 രൂപയായി.
പുതിയ വില (രൂപയിൽ)
ഇനം ക്യാന്റീൻ കോഫി ഹൗസ്
ഊണ് 28- 42
കോഫി - 10 - 8
ചായ - 7 - 8
വട 7 - 8
അപ്പം/പുട്ട്/ ചപ്പാത്തി/പൂരി - 7 - ഇല്ല
പൂരിമസാല/ മസാലദോശ - ഇല്ല - 34
സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ പ്രതിഷേധിച്ചു
സെക്രട്ടേറിയറ്റ് ക്യാന്റീനിലെയും കോഫിഹൗസിലെയും ഭക്ഷണസാധന വിലവർദ്ധനയിൽ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ പ്രതിഷേധിച്ചു. വാടകയടക്കം ഒടുക്കുന്ന പുറത്തുള്ള ഹോട്ടലുകൾ ഈടാക്കുന്ന നിരക്ക് സെക്രട്ടേറിയറ്റ് ക്യാന്റീനിൽ ഈടാക്കുന്നുവെന്ന് കൺവീനർ എം.എസ്.ഇർഷാദ് ആരോപിച്ചു.തൊട്ടടുത്ത സ്വകാര്യ ഹോട്ടലിൽ 30 രൂപയ്ക്ക് മീൻ കറിയും 35 രൂപക്ക് മീൻ വറുത്തതും കിട്ടുമ്പോൾ ക്യാന്റീനിൽ അവയ്ക്ക് യഥാക്രമം 50 ഉം 60 ഉം രൂപ കൊടുക്കണം.14 രൂപയുടെ മുട്ടക്കറി ആർക്കും കിട്ടാറില്ല.25രൂപ കൊടുത്താലേ ക്യാന്റീനിൽ പ്രാതലിന് മുട്ടക്കറി ലഭിക്കൂവെന്നും ഇർഷാദ് കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |