വിഴിഞ്ഞം: സഹോദരിയെ ശല്യം ചെയ്യുന്നത് വിലക്കിയ ഡിഗ്രി വിദ്യാർത്ഥിയായ സഹോദരനെ, കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. ബാലരാമപുരം അയണിമൂട് സ്വദേശി സോജനും (19),വിഴിഞ്ഞം സ്വദേശിയായ പ്രായപൂർത്തിയാകാത്ത ആളുമാണ് പിടിയിലായത്.
പാരിപ്പള്ളിയിൽ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുമ്പോഴാണ് പ്രതികളെ വിഴിഞ്ഞം പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 9 ഓടെ വെങ്ങാനൂർ നീലകേശി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. പൂവാർ സ്വദേശിയായ 23 കാരനാണ് കൈയിൽ കുത്തേറ്റത്.ഇയാളുടെ ഇളയമ്മയുടെ മകളെ പ്രതി ഫോൺ ചെയ്തത് വിലക്കിയ വൈരാഗ്യത്തിലായിരുന്നു ആക്രമണം.സോജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |