ചോറ്റാനിക്കര: ബെസ്റ്രിയെ ചൊല്ലി പ്ളസ് വൺ വിദ്യാർത്ഥികൾ തമ്മിലടിച്ചു. കാഞ്ഞിരമറ്റത്തെ സ്വകാര്യ സ്‌കൂളിൽ വ്യാഴാഴ്ച്‌ച വൈകിട്ടായിരുന്നു സംഭവം. ക്ലാസ് മുറിയിൽ വാതിൽ അടിച്ചിട്ടായിരുന്നു സിനിമാ സ്റ്റൈൽ ഇടി. കൂട്ടംകൂടിനിന്ന വിദ്യാർത്ഥികളിൽ ഒരാൾ പകർത്തിയ ദൃശ്യം വൈറലായതോടെയാണ് വിവരം പുറത്തായത്. വിദ്യാർത്ഥികളെ പൊലീസ് താക്കീത് ചെയ്തെന്നാണ് വിവരം. വിദ്യാർത്ഥികളോ രക്ഷിതാക്കളോ പരാതി ഉന്നയിച്ചിട്ടില്ല. തല പിടിച്ചുവയ്‌ക്കുന്നതും ആവർത്തിച്ച് ഇടിക്കുന്നതും സഹപാഠികൾ ചുറ്റും കൂടിനിന്ന് ആക്രോശിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |