തിരുവനന്തപുരം: മന്നാനിയ കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസിൽ ഏകദിന വിദ്യാർത്ഥി-രക്ഷാകർതൃ സെമിനാർ നടന്നു. കോളേജ് ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി സെമിനാർ ഉദ്ഘാടനം ചെയ്തു. ഡോ. സുലൈമാൻ മേൽപ്പത്തൂർ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. എം. ഹാഷിം അദ്ധ്യക്ഷത വഹിച്ചു.കോളേജ് സൂപ്രണ്ട് കടയ്ക്കൽ ജുനൈദ്,കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി,കേരള യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം അഹമ്മദ് ഫസിൽ, പി.ടി.എ വൈസ് പ്രസിഡന്റ് അൻവർ.എച്ച്,അദ്ധ്യാപകൻ ഡോ.സിയാദ്.യു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |