കിളിമാനൂർ: റബർ വില വീണ്ടും താഴ്ന്നു.കർഷകർ പ്രതിസന്ധിയിൽ.കിലോയ്ക്ക് 210 വരെ ഉയർന്ന ഷീറ്റ് വില 190ലേക്ക് താഴ്ന്നത് കർഷകർക്ക് തിരിച്ചടിയായി. മഴ കൂടി കനത്തതോടെ റബർ ഷീറ്റ് വിറ്റ് ഓണമാഘോഷിക്കാം എന്ന പ്രതീക്ഷയും മങ്ങി. വില കുറഞ്ഞുനിന്നപ്പോൾ ചെലവ് കാശ് കിട്ടില്ലെന്ന കണക്കുകൂട്ടലിൽ റെയിൻ ഗാർഡ് പിടിപ്പിക്കുന്നതിൽ നിന്ന് പലരും വിട്ടു നിന്നിരുന്നു.വൻകിട തോട്ടങ്ങളിലും അപൂർവം ചില ചെറുകിട കർഷകരും മാത്രമാണ് മേയ് ആദ്യം റെയിൻ ഗാർഡ് സ്ഥാപിച്ചത്.
മറ്റുള്ളവർ ഇതിനാവശ്യമായ സാമഗ്രികൾ വാങ്ങി വച്ചിരുന്നു. കൂടുതൽ തോട്ടങ്ങളിലും പ്ലാസ്റ്റിക്കാണ് ഒട്ടിക്കുന്നത്. കനത്ത മഴയിൽ പട്ടമരപ്പും,ഇല പൊഴിച്ചിലും കൂടിയായതോടെ മരത്തിന് ദോഷമാകുമെന്നതിനാൽ ടാപ്പിംഗ് നടക്കുന്നില്ല. മൂന്ന് മാസത്തിനിടയിൽ 15 ദിവസം പോലും ടാപ്പിംഗ് നടത്താൻ കഴിഞ്ഞില്ലെന്നാണ് കർഷകർ പറയുന്നത്. റെയിൻ ഗാർഡുകൾക്ക് ചോർച്ചയുണ്ടാകുന്നുവെന്ന പരാതിയുമുണ്ട്.
ഒരു കിലോ ഷീറ്റ് ഉത്പാദിപ്പിക്കാൻ 200ന് മുകളിൽ ചെലവ് വരും.വളം വില കൂടിയതും തിരിച്ചടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |