തിരുവനന്തപുരം: മതം മാറണമെന്ന പേരിൽ ആൺസുഹൃത്തിന്റെ മാനസികസമ്മർദ്ദം കാരണം ടിടിസി വിദ്യാർത്ഥിനി സോന എൽദോസ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ജനാധിപത്യപരമായ രീതിയിലുള്ള പ്രണയബന്ധമായിരുന്നില്ല അത്. വേദനാജനകമായ അന്തരീക്ഷത്തിലൂടെയാണ് ആ കുട്ടി കടന്നുപോയത്. ഏകാധിപത്യപരമായ രീതിയിലാണ് സോനയുടെ ആൺസുഹൃത്ത് റമീസ് അവളോട് പെരുമാറിയത്. ഈ സംഭവത്തിൽ ഉചിതമായ നടപടി വേണം. കുറ്റമറ്റരീതിയിലുള്ള അന്വേഷണം ഉറപ്പാക്കണം. സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ കുറ്റവാളികളെയും വെളിച്ചത്തു കൊണ്ടുവരികയും വേണം. പ്രണയ ബന്ധത്തിനകത്തെ ജനാധിപത്യത്തെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നും അദ്ധ്യക്ഷ പി.സതീദേവി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |