കല്ലമ്പലം: ഓണം പടിവാതിക്കലെത്തിയതോടെ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില അനുദിനം വർദ്ധിക്കുകയാണ്. നാളികേര ദിനമാഘോഷിക്കുമ്പോൾ വില വർദ്ധനയും മറ്റു കാരണങ്ങളും കൊണ്ട് കേരനാട്ടിൽ നാളികേരം അന്യമാകുമോയെന്ന് ആശങ്കപ്പെടണം. രോഗം ബാധിച്ച് തെങ്ങുകൾ നശിക്കുന്നതും കൊപ്ര സംഭരണം അവതാളത്തിലായതും വെളിച്ചെണ്ണ, പാമോയിൽ ഇറക്കുമതി വ്യാപകമായതുമാണ് സംസ്ഥാനത്തെ നാളികേര കർഷകരെ പ്രതിസന്ധിയിലാക്കിയത്. സംസ്ഥാനത്ത് നാളികേര കൃഷിയെ ആശ്രയിച്ച് കഴിയുന്നവർ 33 ലക്ഷത്തിലധികം വരുമായിരുന്നു. ഓരോ വർഷവും ഇവരുടെ എണ്ണം കുത്തനെ കുറയുകയാണ്.തെക്കൻ കേരളത്തിൽ റിയൽ എസ്റ്റേറ്റ് മാഫിയ തെങ്ങിൻതോപ്പുകൾ വാങ്ങി തെങ്ങുകൾ മുറിച്ചുമാറ്റി സ്ഥലം വിൽക്കുന്നു. മറ്റു ചിലർ കേര കൃഷി ഒഴിവാക്കി തെങ്ങിൻ തോപ്പുകൾ റബ്ബർ തോട്ടങ്ങളാക്കി മാറ്റി. വടക്കൻ കേരളത്തിൽ കൂമ്പുചീയൽ രോഗം വ്യാപകമായതാണ് തെങ്ങുകൾ നശിക്കാൻ കാരണം. സ്ഥിതി ഗുരുതരമാണെങ്കിലും നാളികേര വികസന ബോർഡ് അധികൃതർ കർഷകർക്ക് ജാഗ്രതാനിർദ്ദേശം നൽകിയതല്ലാതെ കാര്യക്ഷമമായി മറ്റൊന്നും ചെയ്‌തില്ല.
കേരകൃഷിയിൽ നിന്ന്
പിന്തിരിയുന്നു
നാഫെഡിന്റെ നോഡൽ ഏജൻസികളായ കേരഫെഡ്, മാർക്കറ്റ് ഫെഡ് എന്നിവ വഴി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും പലതും കടലാസിലൊതുങ്ങി. ഇതിനുപുറമെ വെളിച്ചെണ്ണ കയറ്റുമതി നിയന്ത്രിച്ചതും ബദലായി സൺഫ്ലവർ ഓയിലുകൾ വിപണിയിലെത്തിയതും നാളികേര വിപണിക്ക് തിരിച്ചടിയായി. പരമ്പരാഗത കയർ മേഖലയിലുണ്ടായ തകർച്ചയും നാളികേര കർഷകരെ ബാധിച്ചു. ഇതോടെ പലരും കേരകൃഷിയിൽ നിന്നും പിന്തിരിഞ്ഞു.
തെങ്ങുകയറുന്നതിന് 30 രൂപ ഉണ്ടായിരുന്നതിപ്പോൾ 50 മുതൽ 70 രൂപ വരെയാണ്. പച്ചത്തേങ്ങ കിലോയ്ക്ക് 80 മുതൽ 100 വരെയും
അന്യസംസ്ഥാനങ്ങളെ
ആശ്രയിക്കണം
12 വർഷങ്ങൾക്ക് മുൻപ് വരെ ശരാശരി വലിപ്പമുള്ള തേങ്ങയ്ക്ക് കർഷകന് ലഭിച്ചിരുന്ന വില മൂന്ന് രൂപയായിരുന്നു. തേങ്ങ വില കൂപ്പുകുത്തിയതോടെ അന്ന് കർഷകരെ താങ്ങിനിറുത്താൻ സർക്കാരിന്റെ ഭാഗത്തു നിന്ന് ഫലപ്രദമായ നടപടികളുണ്ടായില്ല. എന്നാൽ തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നാളികേര കർഷകരെ സഹായിക്കാൻ പ്രത്യേക പാക്കേജ് നടപ്പാക്കിയതിനാൽ പിടിച്ചുനിന്നു. ഇന്ന് നമ്മൾ തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും ഇളനീരിനുമൊക്കെ അയൽസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. വിലക്കയറ്റം പിടിച്ചു നിറുത്താനും നടപടിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |