തിരുവനന്തപുരം: ക്ഷീരവകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ സെപ്തംബർ 15 മുതൽ 25 വരെ 'ക്ഷീരോത്പന്ന നിർമ്മാണ പരിശീലനം' എന്ന വിഷയത്തിൽ പരിശീലന പരിപാടി നടത്തും.രജിസ്‌ട്രേഷൻ ഫീസ് 135 രൂപ.പങ്കെടുക്കാൻ താല്പര്യമുള്ളവർ പരിശീലനത്തിനെത്തുമ്പോൾ ആധാർ കാർഡിന്റെ പകർപ്പ് ഹാജരാക്കണം.സെപ്തംബർ 12ന് വൈകിട്ട് 5ന് മുൻപായി ഫോൺ മുഖേനയോ നേരിട്ടോ ബുക്ക് ചെയ്യണം.ഫോൺ: 0471 2440911.മേൽവിലാസം ക്ഷീരപരിശീലന കേന്ദ്രം,പൊട്ടക്കുഴി റോഡ്,പട്ടം,പട്ടം പി.ഒ,തിരുവനന്തപുരം 695004. Email:principaldtctvm@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |