തിരുവനന്തപുരം: നഗരത്തിലെ പാർക്കിംഗ് ക്രമീകരണങ്ങളിൽ മാറ്റം വരുത്തി തിരുവനന്തപുരം കോപ്പറേഷൻ.നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഈ തീരുമാനം. കഴിഞ്ഞദിവസം ചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റിയാണ് മാറ്റം വരുത്താൻ തീരുമാനിച്ചത്. നഗരത്തിലെ പാർക്കിംഗ് ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പൊതുജനങ്ങൾക്ക് ഇമെയിൽ വഴി സമർപ്പിക്കാം. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും citytraffictvm@gmail.com ലേക്ക് അയയ്‌ക്കാം.
പാർക്കിംഗ് സ്ഥലങ്ങൾ
വെള്ളയമ്പലം- തൈക്കാട് റോഡിൽ വിമൻസ് കോളജ് നോർത്ത് ഗേറ്റ് മുതൽ സൗത്ത് ഗേറ്റ് വരെയും കമ്മീഷണർ ഓഫീസിനു ശേഷം ഠാണമുക്ക് വരെയും റോഡിനു വലതുവശം
മെഡിക്കൽകോളേജ്- ഉളളൂർ റോഡിൽ മെട്രോ സ്കാനിന് ശേഷം കുന്നിൽ ഹൈപ്പർ മാർക്കറ്റ് വരെ റോഡിന്റെ ഇടത് വശത്തും
ഉളളൂർ -കേശവദാസപുരം റോഡിൽ ഡോമിനോസ് പിസ സെന്റർ മുതൽ കേശവദാസപുരം മുസ്ലീം പള്ളി വരെ റോഡിന്റെ ഇരു വശങ്ങളിലും
സ്റ്റാച്യു- വി.ജെ.ടി റോഡിൽ പെട്രോൾ പമ്പിന് ശേഷം യൂണിവേഴ്‌സിറ്റി കോളംജ് ഗേറ്റ് വരെ റോഡിന്റെ ഇടത് വശത്തും
വി.ജെ.ടി- പാളയം റോഡിൽ അരുണ ഹോട്ടൽ മുതൽ മുസ്ലീം പള്ളി വരെ റോഡിന്റെ ഇടത് വശം
പരുത്തിപ്പാറ- കേശവദാസപുരം റോഡിൽ എം.ജി കോളേജിന്റെ ആദ്യ ഗേറ്റ് മുതൽ രണ്ടാമത്തെ ഗേറ്റിന് സമീപം വരെ റോഡിന്റെ ഇടത് വശം
മോഡൽ സ്‌കൂൾ-പനവിള റോഡിൽ മോഡൽ സ്കൂൾ ബസ് സ്റ്റോപ്പിന് ശേഷം ഖാദി ബോർഡ് ഓഫീസ് വരെ റോഡിന്റെ ഇടത് വശം
സ്റ്റാച്യു - ഓവർബ്രിഡ്‌ജ് റോഡ് സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റ് മുതൽ റോഡിന്റെ വലത് വശം
പുളിമൂട് വരെ റോഡിന്റെ വലത് വശം പുളിമൂട് മുതൽ ആയുർവേദ കോളേജിന്റെ രണ്ടാം ഗേറ്റ് വരെ റോഡിന് ഇരുവശം
ഓവർബ്രിഡ്‌ജ് -പഴവങ്ങാടി റോഡ് ഓവർബ്രിഡ്‌ജ് മുതൽ പഴവങ്ങാടി വരെ റോഡിന് ഇടതുവശം
തകരപ്പറമ്പ് ഫ്ലൈഓവർ മുതൽ പഴവങ്ങാടി വരെ റോഡിന്റെ വലതു വശം
അട്ടക്കുളങ്ങര - കിള്ളിപ്പാലം റോഡിൽ കാമാക്ഷി ദേവി ക്ഷേത്രം മുതൽ കിള്ളിപ്പാലം വരെ റോഡിന്റെ ഇടതു വശത്തും
കിള്ളിപ്പാലം- കൽപ്പാളയം റോഡിൽ ഇന്ത്യൻ ഓയിൽ പമ്പ് മുതൽ ആണ്ടിയിറക്കം വരെയും കരമം (ബസ് ബേ കഴിഞ്ഞ്) മുതൽ കൽപാളയം വരെയും റോഡിന്റെ വലതുവശത്തും
മേലെ പഴവങ്ങാടി- പവർഹൗസ് റോഡിൽ മേലെ പഴവങ്ങാടി മുതൽ പവർഹൗസ് വരെ ഫ്ലൈ ഓവറിനു കീഴിലും
ആർ.എം.എസ്- എസ്.എസ് കോവിൽ റോഡിൽ ആർ.എം.എസ് മുതൽ എസ്.എസ് കോവിൽ വരെ റോഡിന്റെ ഇടതുവശം
ആയുർവേദ കോളേജ്- കുന്നുംപുറം റോഡിൽ റോഡിന്റെ വലതുവശത്തും
തൈക്കാട് - മേട്ടുക്കട റോഡിൽ തൈക്കാട് ഇശ്ശക്കി അമ്മൻ കോവിൽ മുതൽ മേട്ടുക്കട റിലയൻസ് ഫ്രഷ് വരെ റോഡിന്റെ ഇടതുവശത്തും തൈക്കാട് ഹോസ്‌പിറ്റൽ ഗേറ്റ് മുതൽ മേട്ടുക്കട അമൃത ഹോട്ടൽ വരെ റോഡിന്റെ വലതുവശത്തും
പേട്ട റെയിൽവേ സ്‌റ്റേഷൻ റോഡിൽ റോഡിന്റെ ഇടത് വശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |