കിളിമാനൂർ: അവധിക്കാലമായെങ്കിലും പഴയകുന്നുമ്മൽ പഞ്ചായത്തിൽ കുട്ടികൾക്ക് കായികപരിശീലനം നടത്താൻ സ്ഥലമില്ല. കളിസ്ഥലങ്ങൾക്കായി നിരവധി സ്ഥലങ്ങളുണ്ടെങ്കിലും അധികൃതർ പ്രയോജനപ്പെടുത്തുന്നില്ലെന്ന ആക്ഷേപമാണുള്ളത്. പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതി നടപ്പാക്കാനും പഞ്ചായത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളോത്സവം പോലുള്ള മത്സരങ്ങൾ നടത്തുന്നത് സ്കൂൾ ഗ്രൗണ്ടിലും മറ്റുമാണ്.
ടർഫുകളിലേക്ക് ചുവടുമാറ്റി യുവത്വം
മൈതാനങ്ങൾ കുറഞ്ഞതോടെ കൂട്ടത്തോടെ ടർഫുകളിലേക്ക് പോകുകയാണ് യുവതലമുറ. ഫുട്ബാളാണ് പുതുതലമുറയ്ക്ക് പ്രിയം. കൊവിഡിന് ശേഷം ടർഫുകൾ കൂടി. ഇതോടെ കായിക ഇനങ്ങളിൽ നിന്നകന്നു.
ഉല്ലസിക്കാൻ പാർക്കുകളുമില്ല
പഴയകുന്നുമ്മൽ പഞ്ചായത്തിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപം പത്ത് വർഷം മുൻപ് ലോക ബാങ്കിന്റെ ഫണ്ടുപയോഗിച്ച് പണി കഴിപ്പിച്ച ചിൽഡ്രൻസ് പാർക്കുണ്ട്. ഇപ്പോൾ കാടുകയറി ഇഴജന്തുക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായി മാറി. പാർക്കിലുണ്ടായിരുന്ന കളി ഉപകരണങ്ങളെല്ലാം തുരുമ്പു കയറിയും ദ്രവിച്ചും നശിച്ചു. നിലവിൽ പഞ്ചായത്തിൽ കുട്ടികളുടെ പാർക്കോ, മൈതാനമോ ഒന്നുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |