കിളിമാനൂർ: വീടിന് മുന്നിൽ വാഹനം പാർക്ക് ചെയതതുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തർക്കത്തിനിടെ യുവാക്കളെ കാറിടിച്ചു കയറ്റി അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കുറവൻകുഴി സ്വദേശി വിനോദാണ് കിളിമാനൂർ പൊലീസിൽ പരാതി നൽകിയത്. ബുധനാഴ്ച രാത്രി 10.30 ഓടെ കുറവൻകുഴിയിലാണ് സംഭവം. രണ്ട് കാറിലെത്തിയ യുവാക്കൾ വിനോദിന്റെ വീടിന് മുന്നിൽ കാർ പാർക്ക് ചെയ്തു. വിനോദ് ഇത് ചോദ്യം ചെയ്തതോടെ കാറിൽ ഉണ്ടായിരുന്നവരും വിനോദും തമ്മിൽ തർക്കമായി.തർക്കം രൂക്ഷമായതോടെ സമീപത്തുണ്ടായിരുന്ന സുഹൃത്തുക്കളും വിനോദിനൊപ്പം ചേർന്നു. തുടർന്ന് ഇരുസംഘങ്ങളും തമ്മിൽ കൈയാങ്കളിയായി. ഇതിനിടെ സംഘത്തിനൊപ്പം വന്ന മറ്റൊരു കാറുമായി വിനോദിനേയും സുഹൃത്തുക്കളേയും ഇടിക്കാൻ ശ്രമിച്ചെന്നാണ് പരാതി. വിനോദിന്റെ സുഹൃത്തുക്കളായ വിഷ്ണു,ആനന്ദ് ഷാനവാസ് എന്നിവർക്ക് പരിക്കേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |