വർക്കല: വർക്കല നഗരസഭാ പരിധിയിലും സമീപ പഞ്ചായത്തുകളിലേയും സ്വകാര്യ വ്യക്തികളുടെ പറമ്പുകളും കാടുമൂടിയ നിലയിൽ. കാട് വെട്ടിമാറ്റാത്തതു സംബന്ധിച്ച് നിരവധി പരാതികളാണ് ബന്ധപ്പെട്ടവരുടെ അടുത്തെത്തുന്നത്. ആൾപ്പാർപ്പില്ലാത്ത വീടുകളും സ്വകാര്യ പുരയിടങ്ങളും കാടുമൂടിയതിനാൽ ഇഴജന്തുക്കളുടെ ഭീഷണിയും കൊതുക് ശല്യവും കൂടുതലാണ്. ഒപ്പം റോഡിലേക്ക് വളർന്നുകുടക്കുന്ന കുറ്റിച്ചെടികൾ കാരണം അപകടങ്ങളും പതിവാകുന്നുണ്ട്. റോഡിലൂടെ ഏറെ പേടിയോടെയാണ് നാട്ടുകാർ നടക്കുന്നത്. സമീപവാസിയുടെ വീട്ടുപറമ്പിലെ കുറ്റിക്കാട്ടിൽ നിന്ന് സമീപത്തെ വീടുകളിലേക്ക് പാമ്പുകൾ എത്തുന്നതായും, അയൽവീട്ടുകാർക്ക് പാമ്പ് കടിയേൽക്കുന്നതുമായ നിരവധി സംഭവങ്ങളുണ്ട്.
ആളൊഴിഞ്ഞ കാടുമൂടിയ പറമ്പുകൾ ലഹരിഉപയോക്താക്കളുടെ കേന്ദ്രമാകുന്നതായും പരാതിയുണ്ട്.
പൊതു സമൂഹത്തിന് ഭീഷണിയാകുന്ന സ്വകാര്യ പറമ്പുകളിലെ കുറ്റിക്കാടുകൾ ഉടമകൾ തന്നെ വെട്ടി വൃത്തിയാക്കണം.
റോഡരികിൽ കുറ്റിക്കാടുകൾ
റോഡരികിൽ വളർന്നുനിൽക്കുന്ന കുറ്റിക്കാടുകൾ കാഴ്ച തടസപ്പെടുത്തുന്നതായും അപകടങ്ങൾക്ക് വഴിയൊരുക്കുന്നതായും പരാതിയുണ്ട്. വളരെ തിരക്കേറിയ റോഡുകൾ അപകടമേഖലയാകുന്നത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് ഈ കുറ്റിക്കാടുകൾ. റോഡിലേക്ക് കാടുകൾ വളർന്നുകിടക്കുന്നതിനാൽ കാൽനടയാത്രക്കാർ റോഡിലേക്ക് ഇറങ്ങിവേണം നടക്കാൻ.
പ്രധാന കേന്ദ്രങ്ങൾ
ഇടവ, ഇലകമൺ, ചെമ്മരുതി , ചെറുന്നിയൂർ, വെട്ടൂർ പഞ്ചായത്തുകളുടെ റോഡുകൾ
ഇടവ ജനതമുക്ക് പെട്രോൾ പമ്പിന് മുന്നിലെ വളവ്, കരുനിലക്കോട് റോഡ്, പുത്തൻചന്ത-പനമൂട് ക്ഷേത്രം റോഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |