തിരുവനന്തപുരം: വക്കം സൗഹൃദവേദിയുടെ ഓണാഘോഷവും കുടുംബ സംഗമവും ഹോട്ടൽ പ്രശാന്തിൽ നടന്നു. പ്രസിഡന്റ് സി.വി.സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം കാര്യവട്ടം
ശ്രീകണ്ഠൻനായർ ഉദ്ഘാടനം ചെയ്തു. എഡിറ്റിംഗിന് 2025ലെ ദേശീയ അവാർഡ് നേടിയ മിഥുൻ മുരളിയെ ആദരിച്ചു. ജി.ലെവിൻ അനുമോദന പ്രഭാഷണം നടത്തി. വക്കം ഗവ വി.എച്ച്.എസ്.എസിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഡോ.ഭവ്യ പ്രകാശ് ആശംസ
പ്രസംഗം നടത്തി. സെക്രട്ടറി എസ്.ഷാജി സ്വാഗതവും വൈസ് പ്രസിഡന്റ് വി.ഗോപി
നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |