കുഴിത്തുറ: മാർത്താണ്ഡത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. മാർത്താണ്ഡം, കാഞ്ഞിരങ്കോട്, ഇനയ്യൻവിള സ്വദേശി ജസ്റ്റിൻ കുമാർ (55) ആണ് അറസ്റ്റിലായത്. ഭാര്യ കസ്തൂരി (50)യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം വൈകിട്ട് 3നായിരുന്നു സംഭവം. ജസ്റ്റിൻകുമാർ നിരന്തരം മദ്യപിച്ചെത്തുന്നതിനാൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞദിവസവും മദ്യപിച്ചതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ജസ്റ്റിൻകുമാർ കത്തികൊണ്ട് കസ്തൂരിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. നിരന്തരം ഇരുവരും തമ്മിൽ വഴക്കുണ്ടാവുന്നതിനാൽ മുറിയിലുണ്ടായിരുന്ന മകൾ ബഹളം കാര്യമായെടുത്തില്ല. വൈകിട്ട് 6ഓടെ മുകളിലത്തെ മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് കസ്തൂരിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മാർത്താണ്ഡം ഇൻസ്‌പെക്ടർ വേളാങ്കണ്ണി ഉദയ രേഖയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കസ്തൂരിയെ കുഴിത്തുറ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒളിവിൽപ്പോയ പ്രതിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മക്കൾ: വിനീത് (25),അഡ്ലിൻ (24),ബിബിഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |