കല്ലമ്പലം:വൃദ്ധയുടെ കഴുത്തിൽ കിടന്ന സ്വർണ മാല പൊട്ടിച്ചു കടന്നുകളഞ്ഞതായി പരാതി.മണമ്പൂർ വലിയവിള വടക്കേവിള വീട്ടിൽ വാസന്തി അമ്മയുടെ (75)കഴുത്തിൽകിടന്ന മാലയാണ് കവർന്നത്. കവർച്ചാശ്രമത്തിനിടയിൽ കഴുത്തിലും വായിലും കൈയ്യിലും ഗുരുതരമായി പരിക്കേറ്റ വാസന്തിഅമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വാസന്തി അമ്മ നൽകിയ സൂചന അനുസരിച്ച് ആളിനെ മനസിലാക്കിയ കല്ലമ്പലം പൊലീസ് കേസെടുത്ത് പ്രതിക്കുവേണ്ടി അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |