വിഴിഞ്ഞം: വിഴിഞ്ഞത്തേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിലെ നാലാമൻ പിടിയിലായത് ഒഡീഷയിൽ നിന്ന് ലഭിച്ച മേൽവിലാസത്തിലൂടെ. കഴിഞ്ഞ ജൂലായിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന രണ്ടുപേർ പിടിയിലായെങ്കിലും മൂന്നാമനെക്കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. കഞ്ചാവിന്റെ ഉറവിടം തേടി ഒഡീഷവരെ പോയ പൊലീസ് ഇവർ തങ്ങിയ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. അപ്പോഴാണ് രണ്ടുപേർക്കൊപ്പം മൂന്നാമനെകൂടി ദൃശ്യത്തിൽ കണ്ടത്. ഇതോടെ പൊലീസ് ഹോട്ടൽ രജിസ്റ്റർ പരിശോധിക്കവെ വിഴിഞ്ഞം മേൽവിലാസമുള്ള മറ്രൊരു പ്രതി കൂടിയുണ്ടെന്ന് മനസിലായി. ഒഡീഷയിൽ നിന്നും മൊത്ത വില്പനക്കാരനായ മൂന്നാം പ്രതി രമേശ് ഷിക്കാക്കനെ പിടികൂടി വിഴിഞ്ഞം സ്റ്റേഷനിൽ കൈമാറിയ ശേഷം വിഴിഞ്ഞം മേൽവിലാസമുള്ള നാലാമൻ സലിമിനെ തേടിയിറങ്ങി.
നിമിഷങ്ങൾക്കുള്ളിൽ പ്രതിയുമായി മടങ്ങിയെത്തി. പിടിയിലാകുംവരെ സലിം സ്റ്റേഷൻ പരിസരത്ത് സഞ്ചരിച്ചിരുന്നു. ഇന്നലെ പിടിയിലായ സലിം,രമേശ് ഷിക്കാക്കൻ എന്നിവരെ റിമാൻഡ് ചെയ്തു. ജൂലായ് 18ന് ആറരക്കിലോ കഞ്ചാവുമായാണ് വിഴിഞ്ഞം സ്വദേശികളായ രാജു,നാസുമുദ്ദീൻ എന്നിവരെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |