തിരുവനന്തപുരം: വിദ്യാർത്ഥികളിൽ സാമൂഹിക ഉത്തരവാദിത്വം, നേതൃത്വ ഗുണം, സേവനമനോഭാവം എന്നിവ വളർത്തുന്നതിന് ആരംഭിച്ച കളക്ടേഴ്സ് ക്യാമ്പസ് കണക്ട് പദ്ധതി ജില്ലാ കളക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു. കൃത്യമായ മാലിന്യ സംസ്‌കരണം ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും അത് സ്വന്തം വീടുകളിൽ നിന്ന് തുടങ്ങണമെന്നും കളക്ടർ പറഞ്ഞു.കളക്ടർ അനുകുമാരിയുടെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്. വിദ്യാർത്ഥികൾക്ക് മാനസികാരോഗ്യം, മയക്കുമരുന്ന് ദുരുപയോഗം,തിരഞ്ഞെടുപ്പ് സാക്ഷരത,കരിയർ ഗൈഡൻസ് തുടങ്ങിയ വിഷയങ്ങളിൽ വർക്ക്‌ഷോപ്പും ബോധവത്കരണ പരിപാടികളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ സബ്കളക്ടർ ആൽഫ്രഡ് ഒ.വി,അസിസ്റ്റന്റ് കളക്ടർ ശിവശക്തിവേൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |