തിരുവനന്തപുരം:ലെൻസ് ഫെഡ് പോത്തൻകോട് യൂണിറ്റ് കമ്മിറ്റിയുടെ ഏഴാം സമ്മേളനം 30ന് പോത്തൻകോട് എസ്.എൻ.ഡി.പി ഹാളിൽ സംഘടിപ്പിക്കും.ഏരിയാ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും.രാവിലെ 9ന് രജിസ്ട്രേഷൻ, 9.30ന് പതാക ഉയർത്തൽ,10ന് പൊതുയോഗം.ലെൻസ് ഫെഡ് യൂണിറ്റ് പ്രസിഡന്റ് സേതുനാഥ് കെ.പി അദ്ധ്യക്ഷനാകും.യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീജ,യൂണിറ്റ് സെക്രട്ടറി എം.താജുദ്ദീൻ,ലെൻസ് ഫെഡ് ഏരിയാ സെക്രട്ടറി ഷിനു.എസ്.ആർ,യൂണിറ്റ് ചാർജ്മാൻ സുശീൽരാജ്,സ്റ്റേറ്റ് സ്റ്റാറ്റ്യൂറ്ററി ബോർഡ് മെമ്പർ എം.സുരേഷ് കുമാർ,ജില്ലാ ട്രഷറർ രാജേന്ദ്രൻ.ആർ,യൂണിറ്റ് ജോ.സെക്രട്ടറി വിവേക് വി.ആർ,യൂണിറ്റ് ട്രഷറർ നീതു.ബി തുടങ്ങിയവർ പങ്കെടുക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |