തിരുവനന്തപുരം: പൊന്നറ ശ്രീധറിന്റെ 125-ാംമത് ജന്മദിനാഘോഷം സംഘടിപ്പിച്ചു. തമ്പാനൂരിലെ പൊന്നറ പാർക്കിൽ നടന്ന പരിപാടി മുൻ ഡി.സി.സി പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. കേരളം ദർശിച്ച ആദ്യകാല പൊതുപ്രവർത്തകനും അവിസ്മരണീയ പ്രക്ഷോഭകാരിയും വിപ്ലവകാരിയുമായിരുന്നു പൊന്നറ ശ്രീധറെന്ന് മോഹൻകുമാർ അഭിപ്രായപ്പെട്ടു.പൊന്നറ ശ്രീധർ സാംസ്‌കാരിക സമിതി സംഘടിപ്പിച്ച ചടങ്ങിൽ കെ.പി.സി.സി സെക്രട്ടറി മണക്കാട് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മുട്ടട രാജേന്ദ്രൻ,പട്ടം അനിൽകുമാർ,ഇടവക്കോട് അശോകൻ,ഐ.എൻ.ടി.യു.സി നേതാവ് സനൽകുമാർ,പി.കൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |