
മാരായമുട്ടം :വായന ദിനചാരണത്തിന്റെ ഭാഗമായി എക്സൈസ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ഉത്തര സുമേഷിനെ സ്കൂളിൽ നടന്ന ചടങ്ങിൽ വച്ച് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഷിബു അനുമോദിച്ചു. അസിസ്റ്റന്റ് കമ്മിഷണർ സന്തോഷ് ലഹരിവിരുദ്ധ സന്ദേശം നൽകി.പി.ടി.എ പ്രസിഡന്റ് സുരേഷ് ആദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ സജികുമാർ,ഹെഡ്മിസ്ട്രസ് ഷിസി, അദ്ധ്യാപികമാരായ നന്ദിനി,അഞ്ജു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |