തിരുവനന്തപുരം:ജി.എസ്.ടി വർദ്ധനവ് കാരണം കാഴ്ചയില്ലാത്ത ലോട്ടറി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിച്ച് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡും കെ.എഫ്.ബി ലോട്ടറി ഫോറവും സംയുക്തമായി 29ന് ജി.എസ്.ടി കമ്മീഷണർ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്ന് ജനറൽ സെക്രട്ടറി കെ.എം. അബ്ദുൽ ഹക്കീം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കാഴ്ചയില്ലാത്തവർ വിൽക്കുന്ന 100 ടിക്കറ്റിനെങ്കിലും ജി.എസ്.ടി ഒഴിവാക്കുക,ലോട്ടറി വില്പനക്കാരായ കാഴ്ച രഹിതർക്ക് ആവശ്യമായ സങ്കേതിക ഉപകരണങ്ങൾ ലഭ്യമാകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |