തിരുവനന്തപുരം:,മലയാളം കലാകാവ്യവേദി ത്രൈമാസ കാവ്യ സംഗമം പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ മുൻ ജില്ലാ ജഡ്ജ് എസ്.എച്ച്.പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്തു. കവിതാ മത്സരാവിജയി അനിത ശരത്തിന് പുരസ്‌കാരം നൽകി.കലാകാവ്യവേദി പ്രസിഡന്റ് അനിൽ കരുംകുളം അദ്ധ്യക്ഷത വഹിച്ചു.ചർച്ചയിൽ കാര്യവട്ടം ശ്രീകണ്ഠൻ നായർ വിഷയമാവതരിപ്പിച്ചു.എൻ.ആർ.സി.നായർ,ഷാമില ഷൂജ,കോട്ടുകാൽ സത്യൻ,അനിതാ ശരത്, അനിതാ ചന്ദ്രൻ, ബിജു പുലിപ്പാറ, ഗിരീഷ് കളത്തറ, ജയകൃഷ്ണൻ കാര്യവട്ടം എന്നിവർ സംസാരിച്ചു.കവിയരങ്ങ് അൽഫോൺസാ ജോയി ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |