തിരുവനന്തപുരം: ലയൺസ് ഡിസ്ട്രിക്ട് 318 എ,റീജിയൺ 9 സ്ട്രാബെറിയിൽ ഉൾപ്പെടുന്ന സോൺ എയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജ് ഓഡിറ്റോറിയത്തിൽ മാനസികാരോഗ്യ ക്ഷേമ അവബോധ സെമിനാർ സംഘടിപ്പിച്ചു.ലയൺസ് ഇന്റർനാഷണൽ വിഭാവനം ചെയ്തിട്ടുള്ള മാനസിക ആരോഗ്യവും ക്ഷേമവും എന്ന സെക്ടറിന്റെ സേവന പ്രവർത്തനങ്ങളുടെ വാരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ലയൺസ് മൾട്ടിപ്പിൾ ഡിസ്ട്രിക്ട് കോഓർഡിനേറ്റർ സി.എ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു.ഡോ.സോണിയ ജോർജ് മുഖ്യപ്രഭാഷണം നടത്തി.റീജിയൺ ചെയർപേഴ്സൺ ഷാഹുൽ ഹമീദ്,സോൺ ചെയർപേഴ്സൺ അരുൺ ചന്ദ്രൻ.സി.എസ്,ഗ്രീൻ സിറ്റി ലയൺസ് ക്ലബ് പ്രസിഡന്റ് സി.എസ്.അശോകൻ,ട്രിവാൻഡ്രം ഹോസ്റ്റ് ക്ലബ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ,ട്രിവാൻഡ്രം പി.ആർ.എസ് പ്രൈഡ് പ്രസിഡന്റ് ഡോ.ജനക് എന്നിവർ പങ്കെടുത്തു.ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.നന്ദിനി ജയചന്ദ്രൻ ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |