
തിരുവനന്തപുരം: നിംസ് ഹരിതകം പദ്ധതിയുടെ ഭാഗമായി നിംസ് മെഡിസിറ്റിയിൽ പരിസ്ഥിതി സംരക്ഷണ സെമിനാറും തുടർപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. ഹരിത കേരള മിഷൻ സംസ്ഥാന അസിസ്റ്റന്റ് കോർഡിനേറ്റർ ടി.പി. സുധാകരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. നിംസ് പരിസ്ഥിതി കോർഡിനേറ്റർ അഡ്വ. മഞ്ചവിളാകം ജയൻ അദ്ധ്യക്ഷത വഹിച്ചു. നിംസ് മെഡിസിറ്റി എം.ഡി എം.എസ് ഫൈസൽ ഖാൻ ആമുഖ പ്രസംഗം നടത്തി. വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന നിംസ് ഹരിതകം ക്ലബിന്റെ ഉദ്ഘാടനം ഊരൂട്ടുകാല ഗവ. എച്ച്.എസ് സ്‌കൂൾ സീനിയർ അദ്ധ്യാപികയ്ക്ക് ഹരിതകം ലോഗോ നൽകി ഉദ്ഘാടനം ചെയ്തു. നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ.എ.സജു, സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം കേശവൻകുട്ടി, നെയ്യാറ്റിൻകര നഗരസഭ കൗൺസിലർ മഞ്ചത്തല സുരേഷ്,ഹരിത കേരളം മിഷൻ അസിസ്റ്റന്റ് കോ ഒാർഡിനേറ്റർ സഞ്ജീവ്.എസ്.യു, നിംസ് മെഡിസിറ്റി നെറ്റ് സറോ മിഷൻ വേസ്റ്റ് മാനേജ്‌മെന്റ് കോർഡിനേറ്റർ ഡോ.അപർണ, മിഷൻ നോഡൽ ഓഫീസർ ഡോ.സജ്ന ഉമ്മൻ, മിഷൻ ട്രാൻസ്‌പോർട്ടേഷൻ കോ ഒാർഡിനേറ്റർ ആനി സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |