
തിരുവനന്തപുരം:വിജിലൻസ് ബോധവത്കരണ വാരം ലോകായുക്ത ജസ്റ്റിസ് എൻ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കവടിയാർ മുതൽ കനകക്കുന്ന് വരെ നടന്ന 'വിജിലൻസ് അവയർനെസ് വാക്കത്തോൺ' അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. പൊതുജനങ്ങളിൽ അഴിമതിക്കെതിരെ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം നേതൃത്വം നൽകി. 'വിജിലൻസ്: നമ്മുടെ കൂട്ടുത്തരവാദിത്തം' എന്നതാണ് ഇക്കൊല്ലത്തെ ബോധവത്കരണ വാരത്തിന്റെ മുദ്റാവാക്യം.എല്ലാ ജില്ലകളിലും ബോധവത്കരണ റാലികൾ നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |