തിരുവനന്തപുരം: കരകൗശല കമ്മിഷണറേറ്റും ജില്ലാ എംബ്രോയ്ഡറി വർക്കേഴ്‌സ് സഹകരണ സംഘം പ്ലാമൂട്ടുക്കടയും സംയുക്തമായി പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന അനന്തപുരി മേളയ്ക്ക് തുടക്കമായി. ആന്റണി രാജു എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു.ലെനിൻ രാജ് കെ.ആർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കളക്ടർ അനുകുമാരി,ടെയ്ലേഴ്സ് വർക്കേഴ്സ് ഫണ്ട് ബോർഡ് ചെയർപേഴ്സൺ എലിസബത്ത് അസീസ എന്നിവർ പങ്കെടുത്തു. ഹാൻഡ് എംബ്രോയ്ഡറി സാരി മുതൽ ചിരട്ടകൊണ്ടുള്ള വീട്ടുപകരണങ്ങൾ വരെ മേളയിൽ കാണാനാവും.100 മുതൽ ഒരു ലക്ഷം രൂപ വരെയുള്ള വീട്ടുപകരണങ്ങളും മേളയിലുണ്ട്. ഫുഡ്കോർട്ട്, ഐസ്ക്രീം പാർലർ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകർ മേളയിൽ പങ്കെടുക്കും. കരകൗശല വസ്തുക്കൾക്ക് പുറമെ ആഭരണങ്ങളും മുള ഉത്പന്നങ്ങളും ഇവിടെയുണ്ട്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 70 സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. നവംബർ 7ന് സമാപിക്കും. കാർ പാർക്കിംഗും പ്രവേശനവും സൗജന്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |