നെയ്യാറ്റിൻകര:കാഞ്ഞിരംകുളം യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് വാർഷികവും ക്രിസ്മസ് ആഘോഷവും കാഞ്ഞിരംകുളം നിത്യസഹായമാതാ മലങ്കര കാത്തലിക് ചർച്ചിൽ നടന്നു.തിരുപുറം സെൻ്റ് ഫ്രാൻസിസ് സേവ്യർ ചർച്ച് വികാരി ഫാ.ജിബിൻ രാജ് ക്രിസ്മസ് സന്ദേശം നൽകി ഉദ്ഘാടനം ചെംയ്തു. സി.എസ്.ഐ എട്ടുകുറ്റ ചർച്ച് വികാരി ബിനോയി അദ്ധ്യക്ഷനായിരുന്നു. സി.എസ്.ഐ വാലൻവിള സഭാ അദ്ധ്യക്ഷൻ മനീഷ് മുഖ്യസന്ദേശം നൽകി.ക്രിസ്ത്യൻ ഫെലോഷിപ്പ് രക്ഷാധികാരി ഫാ.ഗീവർഗീസ് ജോർജ്ജ് ആശംസ നൽകി. ടി.ആർ.സത്യരാജ്,ജെ.ആർ.സ്റ്റാലിൻ,ഫാ.ഡേവിഡ്,ഫാ.ഷൈൻറാബി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |