വിതുര: തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്കിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചതോടെ,ജംഗ്ഷൻ കൂരിരുട്ടിൽ.എ.സമ്പത്ത് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിലെ തുക വിനിയോഗിച്ചാണ് തോട്ടുമുക്കിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.അടുത്തിടെ തൊളിക്കോട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോട്ടുമുക്ക് അൻസർ അനുവദിച്ച തുക ഉപയോഗിച്ച്,ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കിയെങ്കിലും വീണ്ടും കേടായി.ഇപ്പോൾ മൂന്ന് മാസമായി ലൈറ്റ് നോക്കുകുത്തിയാണ്.മോഷ്ടാക്കളും,സാമൂഹികവിരുദ്ധരും പ്രദേശത്ത് വർദ്ധിച്ച സാഹചര്യത്തിൽ നിവാസികൾ പരാതി നൽകിയിട്ടും നടപടികളുണ്ടായിട്ടില്ല.സമരം നടത്താനുള്ള തീരുമാനത്തിലാണ് നാട്ടുകാർ. വിതുര, തൊളിക്കോട് പഞ്ചായത്തിലെ വിവിധ ജംഗ്ഷനുകളിലെയും ഹൈമാസ്റ്റ് ലൈറ്റുകളും കൃത്യമായി കത്തുന്നില്ല. വിതുര കലുങ്ക് ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റിൽ ആറിൽ രണ്ട് ലൈറ്റുകൾ മാത്രമാണ് മിന്നിക്കത്തുന്നത്.തോട്ടുമുക്ക് ജംഗ്ഷന് തൊട്ടടുത്ത് പേരയത്തുപാറയിൽ അടുത്തിടെ എം.പി ഫണ്ടിൽനിന്നും പുതിയ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരുന്നു.
തെരുവ് നായ ശല്യവും
തോട്ടുമുക്ക് മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.രാത്രിയിൽ ബസിറങ്ങുന്നവർ സൂക്ഷിച്ചില്ലെങ്കിൽ കടിയുറപ്പാണ്.തോട്ടുമുക്ക് കന്നുകാലിവനം,പൊൻപാറ മണലയം മേഖലകളിൽ കാട്ടുപന്നികളുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്.രാത്രിയിൽ പന്നികൾ പൊൻമുടി സംസ്ഥാനപാതയിൽ വരെ ഇറങ്ങി ഭീതി പരത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |