
കൊടുങ്ങല്ലൂർ: മോഷണ ശ്രമത്തിനിടയിൽ നിരവധി മോഷണക്കേസിലെ പ്രതി പിടിയിൽ. കാര എടവിലങ്ങ് പ്ലാക്കൽ വീട്ടിൽ ഫൈസൽ (51) നെയാണ് കൊടുങ്ങല്ലൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 10.30 മണിയോടെ കിഴക്കേനടയിലുള്ള മേത്തല തിരുവഞ്ചിക്കുളം കൈതക്കാട്ട് വീട്ടിൽ ജിതിന്റെ (39) ടെക്‌സ്‌റ്റൈയിൽ ഷോപ്പ് കുത്തി തുറന്ന് മോഷണം നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ഫൈസൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ ഇരുപത്തിയൊന്ന് മോഷണക്കേസുകളിലും കഞ്ചാവ് വിൽപ്പന കേസിലും മതിലകം, നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനിൽ ഓരോ മോഷണക്കേസുകളിലും ഉൾപ്പെടെ ഇരുപത്തിനാല് ക്രിമിനൽക്കേസിലെ പ്രതിയാണ്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അരുൺ ബി.കെ, എസ്.ഐ.സജിൽ കെ.ജി, എ.എസ്.ഐ ബിനീഷ്, ജി.എസ്.സി.പി.ഒ ഷെമീർ, സി.പി.ഒ ജിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |