അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്റെ നേതൃത്വത്തിൽ അടൂർ ടി .കെ. മാധവസൗധത്തിൽ നിന്ന് ശിവഗിരി മഹാസമാധിയിലേക്ക് നടത്തുന്ന 6-ാമത് തീർത്ഥാടന പദയാത്രയ്ക്ക് മുന്നോടിയായി പീതാംബരദീക്ഷ നൽകി. യൂണിയൻ പ്രാർത്ഥനാ ഹാളിൽ നടന്ന തീർത്ഥാടക സംഗമത്തിൽ ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് മുൻ പ്രസിഡന്റും കായംകുളം ചേവണ്ണൂർ മഠാധിപതിയുമായ പത്മശ്രീ വിശുദ്ധാനന്ദ സ്വാമിയാണ് പീതാംബരദീക്ഷ നൽകിയത്. യൂണിയൻ ചെയർമാൻ അഡ്വ . എം മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അഡ്വ മണ്ണടി മോഹനൻ സ്വാഗതം പറഞ്ഞു. ശിവഗിരി തീർത്ഥാടനം-അറിവിന്റെ തീർത്ഥാടനം' എന്ന വിഷയത്തിൽ ബിനിൽ ഗോവിന്ദ് വൈക്കം പ്രഭാഷണം നടത്തി . യോഗം കൗൺസിലറും പദയാത്ര ക്യാപ്റ്റനുമായ എബിൻ അമ്പാടിയിൽ പദയാത്ര ക്രമീകരണങ്ങൾ വിശദീകരിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ സുജിത്ത് മണ്ണടി, അരുൺ ആനന്ദ്, അജി. ബി, വനിതാസംഘം ചെയർപേഴ്സൺ മഞ്ജു ബിനു, കൺവീനർ സുഷ രമണൻ, സൈബർ സേന കോർഡിനേറ്റർ വിനോദ് വാസുദേവൻ, എംപ്ലോയീസ് യൂണിയൻ കേന്ദ്ര സമിതി അംഗം ഹർഷൻ മങ്ങാട്, മിനി രാജേഷ്, സുമ ബിജു, സുമംഗല പി എന്നിവർ നേതൃത്വം നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |