
കോട്ടയം: ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് ആവശ്യക്കാർക്ക് വീട്ടിൽ മദ്യം എത്തിച്ച് നൽകുന്നയാൾ പിടിയിൽ. വെള്ളുത്തുരുത്തി പള്ളിപ്പറമ്പിൽ ബിജോയ് ചെറിയാൻ (46) നെയാണ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ആനന്ദരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വീട് വാടകയ്ക്ക് എടുക്കാൻ എന്ന വ്യാജേന എക്‌സൈസ് ഇയാളെ സമീപിക്കുകയും ആളറിയാതെ മദ്യം നൽകുകയുമായിരുന്നു. മദ്യം വിറ്റ വകയിൽ ലഭിച്ച 1500 രൂപയും മൊബൈൽ ഫോണും, 5 ലിറ്റർ മദ്യവും പിടിച്ചെടുത്തു. പിടിയിലായതിനു ശേഷവും നിരവധിയാളുകൾ ഇയാളുടെ മൊബൈൽ ഫോണിലേക്ക് മദ്യം ആവശ്യപ്പെട്ട് വിളിച്ചിരുന്നു. റെയ്ഡിൽ എക്‌സൈസ് അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ബി.ആനന്ദരാജ്, സി.കെ.സുരേഷ്, പ്രിവന്റീവ് ഓഫീസർ അനീഷ് രാജ് കെ.ആർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ അമ്പിളി കെ.ജി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |