തിരുവനന്തപുരം:മണ്ണന്തല ആനന്ദവല്ലീശ്വരം റസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമവും വാർഷിക പൊതുസമ്മേളനവും നാളെ വൈകിട്ട് 3.30ന് മണ്ണന്തല എ.ആർ.എ ഭവനിൽ നടക്കും.വൈകിട്ട് 6ന് നടക്കുന്ന പൊതുസമ്മേളനം എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.വി.കെ പ്രശാന്ത് എം.എൽ.എ മുഖ്യപ്രഭാഷണവും പുരസ്കാര വിതരണവും നിർവഹിക്കും.എ.ആർ.എ പ്രസിഡന്റ് പി.ഒ രാജൻ അദ്ധ്യക്ഷത വഹിക്കും. എസ്.എസ്.എൽ.സി.പ്ളസ്.ടു,മറ്റ് ഉന്നത പരിക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ എ.ആർ.എയിലെ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്യും.മണ്ണന്തല കൗൺസിലർ വനജ രാജേന്ദ്രബാബു,പാതിരിപ്പള്ളി കൗൺസിലർ എം.എസ് കസ്തൂരി,മണ്ണന്തല എസ്.എച്ച്.ഒ കെ.കണ്ണൻ,കോറംസെക്രട്ടറി അഡ്വ.സി.സുധാകരകുറുപ്പ്,എം.തുളസീധരൻ നായർ,എസ്.ശ്യാംകുമാർ,ശ്രീജിത് എസ്.വി,സുഭാഷ് ചന്ദ്രൻ.സി,ടി.ശശികല തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |