
തിരുവനന്തപുരം: കീരിടം സിനിമയിലെ കഥാപാത്രങ്ങളായ 'സേതുമാധവനും,ദേവിക്കുമൊപ്പം'
പ്രേക്ഷകമനസിൽ ഇടംനേടിയ ഒന്നാണ്, ഇരുവരും നടന്നുപോകുന്ന പുഞ്ചക്കരിയിലെ പാലം.വെള്ളായണി കായലിന്റെ ഭാഗമായ ഈ പാലം,സിനിമ വൻവിജയം നേടിയതോടെയാണ് ‘കിരീടം പാലം’ എന്നറിയപ്പെടാൻ തുടങ്ങിയത്. ഇപ്പോൾ ഇതാ രാജ്യത്തെ ആദ്യ സംസ്ഥാനതല സിനിമാടൂറിസം പദ്ധതിയിലൂടെ കിരീടം പാലം പുതുജീവൻ നേടുകയാണ്.
ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'കിരീടം പാലം സിനിമാ ടൂറിസം പദ്ധതി' നിർമ്മാണം അവസാന ഘട്ടത്തിലാണ്. പാലത്തിന്റെ ഉദ്ഘാടനം ഉടൻ ഉണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചത്.
കിരീടം സിനിമയിലെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ച പാലവും പരിസരപ്രദേശവും വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി രൂപകല്പന ചെയ്തത്. സിനിമയുടെ അതേ അനുഭവം പുനഃസൃഷ്ടിക്കുന്ന തരത്തിലുള്ള അന്തരീക്ഷമാണ് സഞ്ചാരികൾക്കായി ഒരുക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ വെള്ളായണിയിലെ കിരീടം പാലം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷ. ഇതിന് പുറമെ മറ്റ് പ്രശസ്ത സിനിമാ ലൊക്കേഷനുകളെയും,സിനിമാ ടൂറിസത്തിന്റെ ഭാഗമാക്കാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.
ചെലവ് 1.22 കോടി
സിനിമാ ടൂറിസം എന്ന ആശയത്തിന്റെ ആദ്യഘട്ടമായാണ് വെള്ളായണിയിലെ കിരീടം പാലവും പരിസരവും നവീകരിക്കുന്നത്.
പദ്ധതി നടപ്പാക്കുന്നത് - ടൂറിസം വകുപ്പ് ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ്
നിലവിൽ പാലത്തിനോടു ചേർന്ന് റോഡിന് ‘തിലകൻ റോഡ്’ എന്ന പേര് നൽകി
കല്ലിയൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള പ്രദേശം
സജ്ജീകരിക്കുന്നത്
കിരീടം സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളായ മോഹൻലാലിന്റെയും പാർവതിയുടെയും ശില്പങ്ങൾ ഇവിടെ സജ്ജീകരിക്കും.
സിനിമയിലെ നാസറിന്റെ ചായക്കടയെ റീക്രിയേറ്റ് ചെയ്ത് ‘നാസർ കഫേ’ എന്ന പേരിൽ ഇവിടെ ഒരുക്കുന്നുണ്ട്.
സന്ദർശകർക്ക് ഇരിപ്പിടങ്ങൾ,വിശ്രമകൂടാരങ്ങൾ,സിനിമകളിലെ കഥാപാത്രങ്ങളുടെ കലാസൃഷ്ടികളുടെ പ്രദർശനം,ടോയ്‌ലെറ്റുകൾ
ബേഡ് വ്യൂ പൊയിന്റും കായൽ വ്യൂ പൊയിന്റും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |