
ചിറയിൻകീഴ്: ആനത്തലവട്ടം ഗവൺമെന്റ് യു.പി.എസിൽ ആരംഭിച്ച ചീരക്കൃഷിയുടെ ഉദ്ഘാടനം കാർഷിക കർമ്മസേന ഒരുക്കിയ കൃഷിയിടത്തിൽ ആദ്യ വിത്തിട്ട് വാർഡ് മെമ്പർ എം.ജി.വത്സലകുമാർ നിർവഹിച്ചു. വേനൽക്കാല വിളവ് ലക്ഷ്യമിട്ടാണ് കുട്ടികളുടെ വിദ്യാലയ കൃഷിക്ക് തുടക്കമിട്ടത്. ഹെഡ്മിസ്ട്രസ് ശ്രീലത.എം അദ്ധ്യക്ഷത വഹിച്ചു.കൃഷി രീതികളെക്കുറിച്ച് കൃഷി ഓഫീസർ എസ്.ജയകുമാർ ക്ലാസെടുത്തു.വാർഡ് മെമ്പർ വത്സലകുമാറിനെ ഹെഡ്മിസ്ട്രസ് പൊന്നാട അണിയിച്ചാദരിച്ചു. കൃഷി അസിസ്റ്റന്റ് ജെ.എസ്.കാർത്തിക നേതൃത്വം വഹിച്ചു.കർമ്മസേന പ്രവർത്തകർ നടീലിന് വേണ്ട ക്രമീകരണം നടത്തി. വിത്തും വിദ്യയും പദ്ധതിയുടെ ഭാഗമായി വീട്ടുവളപ്പിലെ കൃഷി വിജയമാക്കിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.
ക്യാപ്ഷൻ: ആനത്തലവട്ടം ഗവൺമെന്റ് യു.പി.എസിൽ ആരംഭിച്ച ചീരക്കൃഷിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ എം.ജി.വത്സലകുമാർ നിർവഹിക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |