കാട്ടാക്കട: യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് യുവാവിനെ അറസ്റ്റുചെയ്തു. പള്ളിച്ചൽ മൊട്ടമൂട് പൂർണേന്ദു ഹൗസിൽ പൗർണമിയുടെ (18) ആത്മഹത്യയുമായി ബന്ധപ്പെട്ട് എറണാകുളം ആലത്തോട് വില്ലേജിൽ പാനയിക്കുളം ഗാർഡൻ വില്ലയിൽ പൊട്ടൻകുളം ഹൗസിൽ അലക്സിനെയാണ് (21) കാട്ടാക്കട ഡിവൈ.എസ്.പി അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഒരു വർഷം മുൻപാണ് വിദ്യാർത്ഥിയായ പൗർണമി ആത്മഹത്യ ചെയ്തത്. തുടർന്ന് മരണത്തിൽ ദുരൂഹതയുള്ളതായി കാണിച്ച് ബന്ധുക്കൾ നരുവാമൂട് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും തുടരന്വേഷണം നിലച്ചു. ഇതേത്തുടർന്ന് മകളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് കാട്ടാക്കട ഡിവൈഎസ്.പിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണത്തിൽ ദുരൂഹത കണ്ടെത്തി അലക്സിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |