വിഴിഞ്ഞം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ 13-ാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ചുള്ള ദീപശിഖാജാഥ കോവളം ഏരിയായിലെ വാഴമുട്ടത്ത് നിന്ന് സമ്മേളന നഗരിയിലേക്ക് തിരിച്ചു. കയർ തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ രക്തസാക്ഷിയായ വാഴമുട്ടം അമ്മുവിന്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നുമാണ് ദീപശിഖ പ്രയാണം തുടങ്ങിയത്. സമ്മേളന നഗരിയിലേക്കുള്ള ദീപശിഖ റാലി മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും വനിതാകമ്മീഷൻ അദ്ധ്യക്ഷയുമായ പി.സതീദേവി ഉദ്ഘാടനം ചെയ്തു.
ജനാധിപത്യ മഹിളാ അസോസിയേഷൻ കോവളം ഏരിയാ സംഘാടകസമിതി ചെയർപേഴ്സൺ ശ്രീലത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.ശ്രീമതി ടീച്ചർ, മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത, കേന്ദ്രകമ്മിറ്റി അംഗം ടി.എൻ.സീമ, മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി എം.ശ്രീകുമാരി, പ്രസിഡന്റ് പ്രസന്ന കുമാരി തുടങ്ങിയവർ പങ്കെടുത്തു. മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി പുഷ്പലതയാണ് ജാഥാ ക്യാപ്റ്റൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |