കല്ലമ്പലം: ബി.ജെ.പി നാവായിക്കുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യം ലഭിച്ച ഗുണഭോക്താക്കളെ നേരിട്ടുകണ്ട് കേന്ദ്രസർക്കാരിന് നന്ദി അറിയിക്കുന്ന താങ്ക്യൂ മോദിജി കാമ്പെയിന് തുടക്കമായി. നാവായിക്കുളം 64 നമ്പർ ബൂത്ത് പരിധിയിലെ ഗുണഭോക്താക്കളെ സന്ദർശിച്ച് ബി.ജെ.പി സംസ്ഥാന സമിതി അംഗം തോട്ടക്കാട് ശശി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് നീതു അദ്ധ്യക്ഷയായി. മണ്ഡലം ജനറൽ സെക്രട്ടറി പൈവേലിക്കോണം ബിജു, മണ്ഡലം സെക്രട്ടറിമാരായ മുല്ലനല്ലൂർ ശ്രീകുമാർ, ഐ.ആർ.രാജീവ്, വാർഡ് മെമ്പർ നാവായിക്കുളം അശോകൻ, നാവായിക്കുളം സൗത്ത് ഏരിയ പ്രസിഡന്റ് ബാബു പല്ലവി, ബി.ജെ.പി നേതാക്കളായ അനിൽകുമാർ, സുഭാഷ്, ദിവ്യ, അജിത്ത് വാഴവിള, ശശിധരൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |